
നിലാവേ.....
നീയും തിരി താഴ്ത്തിവച്ചോ
ഞാനുറങ്ങാനിറങ്ങാന്‍ ഒരുങ്ങിടുമ്പോള്‍
ഞാനുറങ്ങാനിറങ്ങാന്‍ ഒരുങ്ങിടുമ്പോള്‍
നിറങ്ങളെ.....
ചാലിച്ചോരുക്കി വച്ചോ
ഒരു നിറമെന്റെ അവസാന രംഗത്തിനായ്
പുഴകളെ ...
ഒഴുകു കണ്ണരികു ചേര്‍ന്ന്
ഞാന്‍ ഉപ്പ് നനവുള്ള കൈവഴി നിനക്ക് നല്‍കാം
തെന്നലേ...
നീ വന്നു വേര്‍പെടുത്തൂ
എന്‍ ഒടുവിലെ ശ്വാസത്തിന്‍ നൂലിഴയും
മഞ്ഞുകട്ടയെ...
പക്ഷെ മരണമേ...
മഞ്ഞുകട്ടയെ...
മാറോടണച്ചു വക്കും
തണുത്തുള്ളിലായ് ജീവന്‍ ഉറയും വരെ
പൂക്കളെ ...
തണുത്തുള്ളിലായ് ജീവന്‍ ഉറയും വരെ
പൂക്കളെ ...
വരിക എടുത്തുകൊള്‍ക
എന്നില്‍ അടരാതെ പോയന്ത്യ ചുംബനങ്ങള്‍
നിന്നെ ഞാന്‍ തോല്‍പ്പിച്ചിടും
എന്റെ ചിതലുകള്‍ അരിച്ചിടാ മഷിപ്പാടിനാല്‍
എന്റെ വിരലുകള്‍ വരഞ്ഞിട്ട കവിതകളാല്‍
-ശ്രീകാന്ത്-
No comments:
Post a Comment