
ഒന്ന് തൊട്ടേ എന്റെ ഹ്രുദയത്തിലെപ്പൊഴോ
ആരോ സ്വകാര്യമായി
ഏറെ മൃദുലമായി
അന്ന് തൊട്ടേ അത് രാഗം പൊഴിക്കുന്നു
ആരാലും മീട്ടിടാതെ
കേള്‍ക്കാത്തൊരീണവുമായി
ഇതുവരെ വിരിയാത്തൊരകതളിര്‍ പൂവിതള്‍
ആരോ തുറന്നുവച്ചു
അതിലെന്തോ കരുതിവച്ചു
പുലരികള്‍ കാണാതെ വിരിഞ്ഞോരാ പൂവുകള്‍
പുതുമഴ സ്വപ്നം കണ്ടു...എന്റെ
പുഞ്ചിരി കടം കൊണ്ടു
ഇരു തളിരിതൾ വീഴ്‌ത്തി എന്നുമാ പൂവുകൾ
എന്നോടടക്കം ചൊല്ലി
ഉള്ളിലുള്ളോരിണക്കം ചൊല്ലി
ഇന്നുമാ പൂവുകൾ അനുവാദമില്ലാതെ
എന്നുള്ളിൽ പൂത്തിടുന്നു
എന്റെ സ്വപ്‌നങ്ങൾ ചോർത്തിടുന്നു
-ശ്രീകാന്ത്-
No comments:
Post a Comment