പാതി മുറിഞ്ഞൊരെന്‍ പ്രണയ ഗാനം
തുലാ.. മഴനൂലു കൊണ്ട് ഞാന്‍ കോര്‍ത്തു വക്കും
പാതി അടര്‍ന്നൊരെന്‍ മാനസത്തെ
രാ..മഴ തീര്‍ന്ന മാനത്തെ ചന്ദ്രനാക്കും
എന്‍റെ നിറമുള്ള സ്വപ്‌നങ്ങള്‍ നിറമേകിടും
ചാറ്റല്‍ മഴയേറ്റു നിറമറ്റ മഴ വില്ലിന്
എന്‍റെ പ്രണയകൊടുംചൂടില്‍ തണുവേകുവാന്‍
ഇന്നൊരു വേനല്‍മഴ നല്‍കും കുട ചൂടും ഞാന്‍
ഇടവമഴ പെയ്യുമ്പോള്‍ ഇടയിലേക്ക്
ഇന്നറിഞ്ഞുകൊണ്ടൊരുവേള ഞാനലിയും
ഇടനെഞ്ചു പിടയുന്ന സ്വരമാരുമറിയാതെ
ഇടവത്തിലെ മഴ സ്വന്തമാക്കും .... എന്‍ നെഞ്ചിന്‍
ഇടിമുഴക്കം ആരും അറിയാതെ പോം
-ശ്രീകാന്ത്-

nannayittudu ..........maasangal kondulla e pranaya mazha...........pathi adarnnaru..............niramulla swapnagal....................pinne last 5 lines inte avatharana reeth...........i nannayittundu sreekanth...........
ReplyDeleteThank you Rita Spartan
ReplyDelete