പൂക്കാതിരിക്കുവാന്‍ വയ്യ
ഒരു പൂക്കാലം ഓര്‍ക്കാതിരിക്കുവാന്‍ വയ്യ.....
പൂത്തിരുവാതിര നാള്‍ വരെ പൂവിനെ
കാക്കാതിരിക്കുവാന്‍ വയ്യ
താഴെ നിന്‍ നാവിന്റെ മുകുളങ്ങള്‍ കൊഞ്ചുമ്പോള്‍
അടരാതിരിക്കുവാന്‍ വയ്യ
ഒരു സുഖമുള്ള നൊമ്പര കൂനുമായ് കൊമ്പിന്
കായ്ക്കാതിരിക്കാനും വയ്യ
മൌനമായ് ഇലകളില്‍ എഴുതി ഞാന്‍ എപ്പോഴോ
പറയാതെ പോയ രഹസ്യം......അവ
പടരുവാന്‍ വെമ്പുന്ന വരകളായ്
ഇപ്പോഴും അലിയാതെ നിന്നില്‍ ലയിപ്പൂ
വേനലില്‍ വേവും നിന്‍ മാറത്തു പെയ്യുവാന്‍
മഴയും മനസും കരുതി .....അവ
പച്ചിലച്ചാര്‍ത്തിന്റെ കൈകളില്‍ ഭദ്രമായ്
കുളിരില്‍ പൊതിഞ്ഞു ഞാന്‍ നല്‍കി
ഇനി നീ വരില്ലെന്ന വേദന ആഴത്തില്‍ വേരായി
മണ്ണിലിറങ്ങി ...
എന്‍മിഴി നീരിനെ ഒപ്പിയ മണ്ണിനെ
നെഞ്ചോട് ചേര്‍ത്തു ഞാന്‍ നിന്നു
ഇനിയീ ഒറ്റ മരം മാത്രം ബാക്കി
-ശ്രീകാന്ത്-

No comments:
Post a Comment