മഴയറിയാതെ പകര്‍ത്തീ
ഞാനൊരു മഴയുടെ സംഗീതം
പുഴയറിയാതെ കവര്‍ന്നൂ
അവളുടെ ഒരു കൈവഴി മുഴുവന്‍
ഒരു പൂവിതളും അറിയാതോരോ
തേനറയും ചോര്‍ത്തി
ഒരു തരി പോലും ചോരാതെന്നുടെ
നെഞ്ചം താഴിട്ടു
പ്രണയം ചാലിച്ചൊരുനാള്‍
ഹൃത്തിൻ നാലറയും നിറയും
പ്രതലം കൂടാതൊഴുകീടും
അത് നിന്റെ അരികെ വരെ
തൂവിരല്‍ കൊണ്ടൊരു ചാലിടുമെങ്കില്‍
നിന്നിലേക്കൊഴുകാം
തൂവല്‍ കൊണ്ടൊരു കവിത രചിച്ചതിന്‍
പല്ലവിയായ് മാറ്റാം
ഞാന്‍ അനു പല്ലവിയായ് മാറാം
-ശ്രീകാന്ത്-

No comments:
Post a Comment