അരികില്‍ വരാതെ നീ തൊടുന്നു നിന്‍
കനവില്‍ തെളിഞ്ഞോരെന്റെ നോവിനെ
പതിയെ പുണരാന്‍ തുനിഞ്ഞ നിന്റെ കൈകളില്‍
കുളിരായ് വിരിഞ്ഞതേത് പൂവിതള്‍
എന്റെ നിഴലു പകുതി പ്രണയം ഇനിയും കവരുമോ..?
നിന്റെ മോഴികളെന്‍ കാതോരമായ്
മഴ കിളികളായ് കൂടുകൂട്ടവേ
നിന്നില്‍ സുഷിരമായ് പെയ്തു ചേരുവാന്‍
എന്റെ മിഴികളെ എയ്തിടുന്നു ഞാന്‍
നിന്റെ അധരമിന്നെന്റെ അരികിലായ്
പുതു നനവുകൾ തേടി എത്തുവാൻ
ഒരു മറവു തേടുന്ന പ്രാവ് പോൽ
ശംഖിൽ ഇരുളു ചേർന്ന് മയങ്ങി ഞാൻ
പുലരി വെട്ടം പുറത്തു നില്‍ക്കുമ്പോഴും
പ്രണയം ഉള്ളില്‍ തുടിച്ചു നില്‍ക്കുമ്പോഴും
കതിര് മെല്ലെ അടര്‍ത്തി നോക്കുന്നു ഞാന്‍
പക്ഷെ...
പതിര് പാടമാണിപ്പോഴും എന്മനം
-ശ്രീകാന്ത്-
