ഇലകളിന്‍ തുംബിലെക്കൊഴുകി വന്നെത്തുന്ന
മഴ തീര്‍ത്തൊരരുവിയില്‍ മുങ്ങിടുന്നു.....ഓര്‍മ്മകള്‍
ഇറയത്തെ മറയത്തു നിന്നൊരെന്‍ ബാല്യത്തെ
കൈ പിടിച്ചെങ്ങോ നടത്തിടുന്നു
നാലുകെട്ടിന്‍ ഇടനാഴികളില്‍ പച്ച-
പായലു ചൊല്ലിയ പഴങ്കഥകള്‍..... ആരും
പറഞ്ഞൊന്നറിയാതെ എങ്ങിനെന്‍
മുറ്റത്തെ പച്ചിലക്കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു
ഇനിയൊട്ടു ബാക്കി വെക്കാതെ മറന്നൊരാ
മാറാല മൂടിയ പിന്‍വഴിയില്‍...... പുല്‍-തളിര്‍ തുമ്പുമെന്തോ പറയുവാന്‍ വെമ്പുന്ന
തെന്‍പാദമെന്നോ തിരിച്ചറിഞ്ഞു
പുറകിലെ ബഞ്ചിലിന്നവളില്ല എങ്കിലും
പുറകോട്ട് സഞ്ചരിക്കുന്നു...ഓര്‍മ്മതന്‍
നിഴലുകള്‍ എങ്കിലും ചേര്‍ന്നിടട്ടെ ...എന്റെ
നിഴലിനെ ഞാനും മറന്നിടട്ടെ
ഒഴുകി ഒഴിയുവാന്‍ കാത്തു നില്‍ക്കുന്നു ഞാന്‍
തുള വീണു പോയ മുളങ്കുഴലില്‍
അത് പോലും ഒരു കീര് രാഗമായ് തോന്നുമാറ-
ലിയട്ടെ മറവിയായ് മാറിടട്ടെ
-ശ്രീകാന്ത്-
