പൊന്‍നൂല്‍ കസവണിഞ്ഞക്ഷരങ്ങള്‍... നാണി-
ച്ചെന്തിനായ് ഇനിയെന്നില്‍ ഒളിച്ചിരിപ്പു
വാസന തേന്‍ നെറ്റിയില്‍ ഞാന്‍ തൊട്ടു നല്‍കാം രണ്ടു
ചുണ്ടിലോരോ ചെണ്ട് മല്ലി പൂ കൊരുക്കാം
എന്‍ വിരല്‍ നീ വിട്ടിറങ്ങും വേളയിതില്‍ എന്തേ
പിന്തിരിഞ്ഞിങ്ങോടിയെത്തി തേങ്ങിടുന്നു
നോവെനിക്കിന്നേറെയുണ്ട് എന്‍ ഹൃത്തിലാകെ കൂര്‍ത്ത
ചില്ലക്ഷരങ്ങളുള്ളില്‍ കൊളുത്തി നില്‍പു
വെള്ള താളിലോരൊ നാളിലും മണിയറയൊരുക്കി
തൂവല്‍ തൂലിക തുമ്പ് കൊണ്ട് കേളിയാടാന്‍
ആദ്യാക്ഷരങ്ങളുടെ മൃദു ഞരക്കം കേള്‍ക്കാന്‍
കാത്തിരുന്ന കാകളിയും കളകാഞ്ചിയും തെല്ലു
പരിഭവം ചൊല്ലിയെങ്ങോ തിരിച്ചു പോയി ആദ്യാക്ഷരങ്ങളുടെ മൃദു ഞരക്കം കേള്‍ക്കാന്‍
അകലങ്ങള്‍ മാത്രമിന്നെന്നരികിലെത്തി
താളവൃന്ദഘോഷങ്ങളുടെ കണിയോരുക്കം കാണാന്‍
കന്നി കിനാവ് മാത്രം അണിഞ്ഞൊരുങ്ങി താളവൃന്ദഘോഷങ്ങളുടെ കണിയോരുക്കം കാണാന്‍
ബ്രാഹ്മ മുഹൂര്‍ത്തം എത്ര കടന്നു പോയി നിന്റെ
നഷ്ടങ്ങളെണ്ണി എണ്ണി അറിയുന്നുവോ
ഇനിയും പിറക്കുവാനായ് വൈകുന്നുവോ നീ
നോവിനും നോവായി മാറുന്നുവോ
ആരും വരാനില്ല നിനക്കുവേണ്ടി ഇനി
ആരെയും കാക്കേണ്ട പിന്‍ വിളിക്കായ്
പോരുക നീ എന്റെ പൊന്‍ കവിതേ....കരള്‍
കീറി പതുത്ത് ഞാന്‍ മുന്നില്‍ വയ്ക്കാം....!!!!
-ശ്രീകാന്ത് -
