(അച്ഛന്‍റെ സാമീപ്യവും ലാളനയും നഷ്ടപ്പെട്ടുപോയ
കുഞ്ഞിളം മനസിന്‍റെ നൊമ്പരങ്ങള്‍)
കുഞ്ഞിളം മനസിന്‍റെ നൊമ്പരങ്ങള്‍)
എന്‍ വിടര്‍ന്ന കണ്ണുകളില്‍നീര്‍ ചലിക്കുമ്പോള്‍
എന്‍റെ ഓമല്‍ കവിളുകള്‍ഒരു നുള്ള് തേടുന്നു
എന്‍ നനഞ്ഞ ശിരസോ ചെറുചൂടിനോടുമ്പോള്‍
എന്‍റെ കുഞ്ഞുവിരലുകള്‍ആ കൈകള്‍ തേടുന്നു
എന്‍റെ നെറ്റി നീരണിഞ്ഞുചാല് കീറവേ
ആ നീര് പോലും ആരയോകാത്തുനില്‍ക്കുന്നു
എന്റെ തോണി എന്നെ ഏറ്റിനീങ്ങിടുമ്പോഴും
എന്‍റെ മനം തോണി വിട്ടാതോള് തേടുന്നു
ചിത്രങ്ങളില്‍ അച്ഛനെ ഞാന്‍ തേടും നേരത്ത്
ചിത്ര ശലഭങ്ങള്‍ പോലുംതേങ്ങി മാറി നില്‍ക്കുന്നു
എന്‍റെ അച്ഛന്‍ എന്നെ തേടിഎത്തും നേരത്ത്
കാണാന്‍ ഞാനുറങ്ങുമ്പോഴും കണ്ണുണര്‍ന്നിരിക്കുന്നു
ഇന്നീ....കുഞ്ഞു മനം വേദനിച്ചുവാടിടുമ്പോഴും
എന്‍റെഅച്ഛനായ് വീണ്ടുമത്പൂത്തിടും.....നാളെ
-ശ്രീകാന്ത്-