Thursday, June 9, 2011

5. എന്‍ അന്ത്യ ചുംബനം

അമ്മെ......... 
മനസുരുകിയോലിക്കുന്നു എന്‍ കരള്‍ കരിതിരിയെരിയുന്നു 
നീ ഒരു വിളി അരികത്തെന്നത് ഹാ ഒരു തരി ആശ്വാസം
മിഴികളിലലകടലിളകുന്നു ആ തിരകളില്‍ എന്‍ മനമുലയുന്നു

നീ കൈയെത്തും ദൂരതെന്നത് എന്‍ മനസിന്‍ വിശ്വാസം

നീ തെളിനീര്‍ ചോദിച്ചു  ഞാനോ മിഴിനീര്‍ പുഴ നല്‍കി 
ഞാന്‍ പകരം ചോദിച്ചു നീയോ സ്നഹ കടല്‍ തന്നു
ഞാന്‍ മഴ നീര്‍ നനയുമ്പോള്‍ നീയോ മഴയെ ശാസിച്ചു
എന്‍ അരവയര്‍ നിറയാനായി നീ മുഴു വയറോഴിച്ചിട്ടു

നിന്‍ പാതി അടര്‍ത്തി നീ എന്‍ ദേഹം സൃഷ്ട്ടിച്ചു
നിന്‍ ജ്ഞാനം പകര്‍ത്തി നീ എന്‍ ചൈതന്യം വര്‍ണിച്ചു
ഒടുവില്‍......
നിന്‍ പാതി മിഴികളില്‍ നിന്‍ ചൈതന്യം ഉറയുമ്പോള്‍ 
എന്പാതി മിഴികളില്‍ കണ്ണീര്‍ ജലം നിറയുന്നു 

നിന്‍ ചലനം നിലക്കുമ്പോള്‍ നീ തിരികേ അകലുമ്പോള്‍
പിന്‍ വിളി കാണാതെ നിന്‍ മിഴികളടയുമ്പോള്‍ 
നീ നല്കിയതിലൊന്നു മാത്രം ഞാന്‍ തിരികെ നല്‍കുന്നു
എന്‍ അന്ത്യ ചുംബനം ഞാന്‍ നിന്‍ നെറ്റിയില്‍ പകരുന്നു 

-ശ്രീകാന്ത്‌-